About Temple

CHANDANAKAVU BHAGAVATHI TEMPLE

ചന്ദനക്കാവ്  ഭഗവതി  ക്ഷേത്രം 



മലപ്പുറം ജില്ലയിൽ തിരുന്നാവായ- പുത്തനത്താണി റോഡിൽ   ചന്ദനക്കാവ്  എന്ന സ്ഥലത്താണ് വളരെ പ്രസ്തമായ ക്ഷേത സമുച്ചയം  സ്ഥിതി  ചെയ്യുന്നത്   . ഇവിടെ ഭഗവതി കൂടാതെ അയ്യപ്പൻ , ഗണപതി , വിഷ്ണു  ക്ഷേത്രങ്ങളും ഉണ്ട്. ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ട ഈ അമ്പലങ്ങൾ വളരെ പുരാതനകാലമായി നിരവധി പേരുടെ ആശ്രയമാണ്.  പന്ത്രണ്ടു ഏക്ര സ്ഥലത്താണ് ഈ നാലു അമ്പലങ്ങളും സ്ഥിതിചെയ്യുന്നത്. ധാരാളം ഗർഭിണികൾ ഇവിടെ വന്നു ഈറ്റില്ലത്തമ്മയെ കണ്ടു തൊഴുതു പോകാറുണ്ട്. (സുഖപ്രസവത്തിനു) . ഇപ്പോളും പഴമയെ നിലനിർത്തി കൊണ്ട് ,നിരവധി ഫലവൃക്ഷങ്ങളാലും വള്ളിച്ചെടികളാലും ഇവിടെ ഹരിതാഭമാണ്.